കൊല്ലം: കൊല്ലം കൊറ്റം കരയില്‍ മൂന്നര വയസുകാരി രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായി.
കുട്ടിയുടെ മുതുകില്‍ മര്‍ദിക്കുകയും, പൊള്ളലേല്‍പ്പിക്കുകയും ഉള്‍പ്പെടെയുള്ള ക്രൂര കൃത്യങ്ങളാണ് ഇയാള്‍ ചെയ്തത്.
അമ്മ ജോലിക്കു പോയ സമയത്താണ് രണ്ടാനച്ഛന്റെ മര്‍ദനം.
വീടിനുള്ളില്‍ നിന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
ബോധരഹിതയായ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാനച്ഛനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
ഇയാള്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. പിന്നീട് അമ്മയേയും കുഞ്ഞിനേയും പൊലീസ് സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ എത്തിച്ചു.