കുവൈറ്റില്‍ കാര്‍ഷികമേഖലയിലെ തൊഴില്‍ശേഷി 7000 ആക്കി ചുരുക്കുന്നു

കുവൈറ്റ്: രാജ്യത്ത് തൊഴില്‍ ശേഷി നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ട് കാര്‍ഷികമേഖലയിലെ തൊഴില്‍ശേഷി 7000 ആക്കി ചുരുക്കാന്‍ തീരുമാനമായി.

ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചതായി കുവൈറ്റ് സാമൂഹികതൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹാണ് അറിയിച്ചത്.

മന്ത്രാലയം തയ്യാറാക്കിയ സ്ഥിതി വിവരകണക്കുകളില്‍ തൊഴില്‍ വിപണി നിയന്ത്രണത്തിന്റെ പ്രതിഫലനം കാണാനാകുമെന്ന് മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയ്ക്ക് പുറമെ മത്സ്യമേഖല, വ്യവസായം, സര്‍ക്കാര്‍ കരാര്‍ എന്നിവയിലും മാറ്റങ്ങള്‍ ഉണ്ടാകും.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വിസ കച്ചവടക്കാര്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായിട്ട് 337 കമ്പനികള്‍ക്കെതിരെ കോടതി വിധിയുണ്ടായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

തൊഴില്‍ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അവരുടെ കീഴിലുള്ള തൊഴിലാളികളുടെ എണ്ണം കണക്കാക്കി ഒരാള്‍ക്ക് 1000 ദിനാര്‍ എന്ന കണക്കിലാണ് പിഴ അടയ്‌ക്കേണ്ടത്.

നിയമലംഘകര്‍ക്കുള്ള പിഴയും ശിക്ഷയും കര്‍ശനമായി നടപ്പാക്കുന്നുമുണ്ട്.

Top