തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ 302 പേര്‍ കൊച്ചിയിലേക്ക് തിരിച്ചു.
കല്‍പ്പേനി, കവരത്തി എന്നിവിടങ്ങളില്‍ അകപ്പെട്ടവരാണ് ഇവര്‍.
സ്വന്തം നിലയില്‍ ബോട്ടുകളിലാണ് സംഘം ലക്ഷദ്വീപില്‍ നിന്ന് തിരിച്ചത്. ഇവര്‍ ഇന്നു രാത്രിയും നാളെയുമായി കൊച്ചിയിലെത്തും.
ഇതിനിടെ 51 മല്‍സ്യത്തൊഴിലാളികളുമായി എം.വി കവരത്തി എന്ന കപ്പല്‍ കൊച്ചിയിലെത്തി.
ഇതില്‍ രണ്ടു പേര്‍ തിരുവനന്തപുരം സ്വദേശികളാണ്. ദ്വീപിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ളവരാണ് സംഘം.
നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഒരാളും അസമില്‍ നിന്ന് രണ്ട് പേരും കപ്പലിലുണ്ടായിരുന്നു.