തിരുവനന്തപുരം: നിയുക്ത ഇടതുമുന്നണി മന്ത്രിസഭയില്‍ സിപിഐയുടെ മന്ത്രിമാര്‍ ആരെല്ലാം എന്നത് സംബന്ധിച്ച് ധാരണയായി. വിഎസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്, പി തിലോത്തമന്, കെ രാജു എന്നിവരെ മന്ത്രിമാരാക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.
എന്നാല്‍ സി ദിവാകരനേയും മുല്ലക്കര രത്നാകരനേയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സിപിഐ എക്സിക്യൂട്ടീവ് തീരുമാനിച്ചു.
പക്ഷെ, തീരുമാനത്തിനെതിരെ സിപിഐയിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.