നാഗ്പൂര്‍: പ്രണയബന്ധം ഉപേക്ഷിച്ചതിന്റെ പേരില്‍ കാമുകിയെ കെട്ടിത്തൂക്കി കൊല്ലാന്‍ ശ്രമിച്ച 23കാരന്‍ അറസ്റ്റില്‍. നാഗ്പൂരിലെ കൊറാഡി പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. പ്രതിയായ ആദേശ് ദുര്‍ഗാദാസ് തിര്‍പുഡെ ഒളിവിലാണെന്നും ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
ആദേശ് ഒരു മോഷണ കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചത്. തുടര്‍ന്ന് ഇയാള്‍ നിരന്തരം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
വെള്ളിയാഴ്ച വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അടുത്ത ബന്ധുവാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.