ദില്ലി: ഉത്തരേന്ത്യയില്‍ പൊടിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും മധ്യപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് പൊടിക്കാറ്റിന്റെ ശല്യം രൂക്ഷമായത്. ഉത്തര്‍പ്രദേശില്‍ 64 പേരും രാജസ്ഥാനില്‍ 35 പേരും മരിച്ചു.
ധാരാളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ മേഖലകളിലെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും നാശനഷ്ടങ്ങളുടെ കണക്കെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. പൊടിക്കാറ്റില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ അറിയിച്ചു. മരങ്ങള്‍ വീണും, പോസ്റ്റുകള്‍ വീണും, വീടുകള്‍ ഇടിഞ്ഞു വീണുമാണ് കൂടുതല്‍ മരണങ്ങള്‍ ഉണ്ടായിരിക്കുന്നത്.