ചൈനീസ് ടെലികോം കമ്പനിയായ ഓപ്പോ ഇന്ത്യയില്‍ വീണ്ടും ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതി ആലോചിക്കുകയാണ്.
നവംബര്‍ 2ന് ഓപ്പോ F5 2017 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ സ്റ്റോറുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.
18:9 ആണ് ഓപ്പോയുടെ ഏറ്റവും പുതിയ ഹാന്‍സെറ്റിന്റെ സ്‌ക്രീന്‍ റേഷ്യോ.ഈ റേഷ്യോയില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭൂതിയാണ് നല്‍കുക.
2160X 1080 പിക്‌സല്‍ റെസൊല്യൂഷനുളള 6 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
മറ്റു ഫോണുകളുമായി നോക്കുമ്പോള്‍ കുറച്ചു വലുപ്പം കൂടുതലാണ് മോഡലിന്റെ ഡിസ്‌പ്ലേ്.
6 ഇഞ്ച് ഡിസ്‌പ്ലേയുളള ഓപ്പോ ഫോണിലൂടെ ബ്രൗസിങ്ങ്, ഗെയിമിങ്ങ്, റീഡിങ്ങ്, വീഡിയോ പ്ലേ ബാക്ക് എന്നിവയില്‍ മികച്ച യോഗ്യതയുളള ഹാന്‍സെറ്റാണെന്ന് വ്യക്തമാകുന്നു.
ഓപ്പോ 5, പുതിയ സെല്‍ഫി ക്യാപ്ച്ചര്‍ ടെക്‌നോളജിയാണ് വിപണിയില്‍ അവതരിപ്പിക്കുക.
ആന്‍ഡ്രോയിഡ് 7 ന്യുഗട്ടില്‍ റണ്‍ ചെയ്യുന്ന ഓപ്പോ എഫ് 5ല്‍ 4000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗോള്‍ഡ്, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ .