കോവിഡ്; കൊല്ലം-തമിഴ്‌നാട് അതിര്‍ത്തികളില്‍ സ്‌പെഷല്‍ സ്‌ക്വാഡ്‌ പരിശോധന

കൊല്ലം: കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊല്ലം-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ സ്‌പെഷല്‍ സ്‌ക്വാഡിനെ നിയമിച്ച് പരിശോധന കര്‍ശനമാക്കി.

തമിഴ്‌നാട്ടില്‍ നിന്ന് നിരവധി പേര്‍ ജില്ലയിലേക്ക് നുഴഞ്ഞു കയറുന്നതായുള്ള ആരോപണം ശക്തമായതോടെയാണ് തീരുമാനം. ഇന്നലെ കൂടുതല്‍ വാഹനങ്ങള്‍ അതിര്‍ത്തി കടന്നെത്തിയതോടെ സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കി.

ആരോഗ്യവകുപ്പ് , ഭക്ഷ്യസുരക്ഷാ വകുപ്പ്, റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌ക്വാഡുകളും പൊലീസും രംഗത്തുണ്ട്.

Top