ന്യൂഡല്‍ഹി: 2022 ആകുമ്പോള്‍ രാജ്യത്തെ പട്ടിണിയും അഴിമതിയും ഇല്ലാതാക്കുമെന്ന് നീതി ആയോഗ്.
ഇതിനായിട്ട് ന്യൂ ഇന്ത്യ എന്ന പേരില്‍ പുതിയ കര്‍മ്മ പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.
പട്ടിണി, അഴിമതി, തീവ്രവാദം, വര്‍ഗീയത തുടങ്ങിയവയെല്ലാം രാജ്യത്ത് നിന്ന് ഇല്ലാതാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ കഴിഞ്ഞമാസം ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച ന്യൂ ഇന്ത്യ@2022 എന്ന പദ്ധതിയിലാണ് ഇത് വിഭാവനം ചെയ്യുന്നത്.
ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറുമെന്നും 2047 വരെ 8 ശതമാനം വളര്‍ച്ച നേടാനാകുമെന്നും പദ്ധതിയില്‍ പറയുന്നു.
2019 ആവുമ്പേഴേക്കും പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയില്‍ 500 റോഡുകള്‍ കൂടി ഉള്‍പ്പെടുത്തും.
2022 ഓടെ രാജ്യത്തിന് ലോകോത്തര നിലവാരത്തിലുള്ള 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടിയുണ്ടാകും.