ഇസ്ലാമാബാദ്: ജൂലൈ 25നു പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പു നടക്കും. നാഷണല്‍ അസംബ്ലിയിലേക്കും (പാര്‍ലമെന്റ്) നാലു പ്രവിശ്യാ അസംബ്ലികളിലേക്കുമുള്ള വോട്ടെടുപ്പ് ജൂലൈ 25നു നടത്തുന്നതിനു പ്രസിഡന്റ് ഹുസൈന്‍ അനുമതി നല്‍കി. ഇപ്പോഴത്തെ പാക് മന്ത്രിസഭയുടെ കാലാവധി മേയ് 31ന് അവസാനിക്കും. ജൂണ്‍ ഒന്നിന് ഇടക്കാല പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കും.