മുംബൈ: മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നേപ്പാളിലേക്ക് കടത്താന്‍ ശ്രമിച്ച 146 ആമകളെ പിടികൂടി. കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് ബാഗുകളില്‍ നിന്ന് ആമകളെ പിടികൂടിയത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തില്‍ പെടുന്നവയാണിവ.
തോടുകള്‍ പൊട്ടിയ ആമകളില്‍ രണ്ടെണ്ണം ചത്തു. സംശയകരമായ രീതിയില്‍ കണ്ടെത്തിയ ബാഗ് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ എയര്‍ ഇന്റലിജന്‍സ് അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ മഡഗാസ്‌കറില്‍ നിന്ന് വന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോയ യാത്രക്കാരനാണ് ബാഗ് ഉപേക്ഷിച്ച് പോയത്. ആമകളെ പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞിരിക്കുകയായിരുന്നു. ആമകളെ മഡഗാസ്‌കറിലേക്ക് തന്നെ തിരിച്ചയച്ചു.