ഗില്‍ജിത്ത്: പാക് അധീന കാശ്മീരില്‍ പാകിസ്താന്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തലില്‍ പ്രതിഷേധവുമായി ജനങ്ങള്‍ പൊതുനിരത്തിലിറങ്ങി.
ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്താണ് മനുഷ്യാവകാശ ലംഘനത്തിനും പാക് സുരക്ഷാ സേനയുടെ അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ ജനങ്ങള്‍ പ്രതിഷേധിച്ചത്.
ഗില്‍ജിത്തിലെ രാഷ്ട്രിയ പ്രവര്‍ത്തകനായ ബാബാ ജാന്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍ പരം യുവാക്കളെ പാക് സുരക്ഷ സേന കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തങ്ങള്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ വേണമെന്നും പാക് സൈന്യം ഗില്‍ജിത്ത് മണ്ണില്‍ നിന്നും പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടതിനാലാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് മറ്റ് പ്രതിഷേധക്കാര്‍ പറയുന്നു.
സുന്നികള്‍ക്കള്‍ക്ക് ആധിപത്യമുള്ള പാകിസ്ഥാനില്‍ ഷിയാകള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ് ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശം.
കാശ്മീരിലെ സംഘര്‍ഷാവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി നടത്തിയ യോഗത്തില്‍ പാക് അധീന കാശ്മീരും ഇന്ത്യയുടെതാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഒപ്പം വിദേശത്തുള്ള പാക് അധീന കാശ്മീര്‍ സ്വദേശികളെ, അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഏതു തരത്തിലാണ് അവിടെ കഴിയുന്നതെന്ന വിവരം ധരിപ്പിക്കാനും അവരുമായുള്ള ബന്ധം ശക്തമാക്കാനും വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിക്കുമെന്നും മോദി യോഗത്തില്‍ വ്യക്തമാക്കി.