പഞ്ചാബില്‍ ആര്‍ എസ് എസ് നേതാവ് രവീന്ദര്‍ ഗോസായിയെ വെടിവെച്ചു കൊന്നു

പഞ്ചാബ്:  പഞ്ചാബിലെ ലുധിയാനയില്‍ ആര്‍ എസ് എസ് നേതാവ് രവീന്ദര്‍ ഗോസായിയെ വെടിവെച്ചു കൊന്നു.

ചൊവ്വാഴ്ച രാവിലെ 7.20ന് കൈലാഷ് നഗറില്‍ ഗോസായിയുടെ വീടിനടുത്ത് വച്ചാണ് വെടിയേറ്റത്.

വളര്‍ത്തുനായയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗോസായി, ഈ സമയത്താണ് അക്രമികള്‍ വെടിവെച്ചത്.

ഗോസായിയുടെ കഴുത്തില്‍ നിന്നും രണ്ട് ബുള്ളറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Top