ഖത്തറിൽ മാധ്യമപ്രവർത്തകരുടെ ഫോണുകൾ കൂട്ടത്തോടെ ഹാക്ക് ചെയ്തു

ത്തർ : ഇസ്രയേൽ കമ്പനി എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന മാൽവെയർ ഉപയോഗിച്ച് 36 സ്വകാര്യ ഫോണുകള്‍ ഹാക്ക് ചെയ്തു. രാജ്യാന്തര മാധ്യമമായ അൽജസീറയിലെ മാധ്യമപ്രവർത്തകരുടെ ഐഫോണുകളിലായിരുന്നു ആക്രമണം. തീവ്രവാദവും കുറ്റകൃത്യങ്ങളും കണ്ടെത്താനും തടയാനും സർക്കാർ ഏജൻസികളെ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനിയാണ് എൻഎസ്ഒ.
വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് പെഗാസസ് ഇൻസ്റ്റാൾ ചെയ്യുന്നത്. ഹാക്ക് ചെയ്യാൻ ലക്ഷ്യമിടുന്ന ഫോണിലേക്ക് ആദ്യം ഒരു ലിങ്ക് അയയ്ക്കും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിരീക്ഷണത്തിനു സഹായിക്കുന്ന മാൽവെയറോ കോഡോ ഫോണിൽ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.

അതോടെ ആ ഫോൺ ഹാക്കർക്ക് യഥേഷ്ടം പ്രവർത്തിപ്പിക്കാം.ഐമെസേജ്, വാട്സാപ്, ജിമെയിൽ, വൈബർ, ഫെയ്സ്ബുക്, സ്കൈപ് മുതലായവ വഴിയുള്ള ആശയവിനിമയങ്ങൾ ഉൾപ്പെടെ തടസ്സപ്പെടുത്താനും പാസ്‍വേഡുകൾ, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, തത്‌സമയ വോയിസ് കോളുകൾ തുടങ്ങിയവ ചോർത്താനും ഫോണിന്റെ ക്യാമറ പ്രവർത്തിപ്പിക്കാനും മൈക്രോഫോൺ ഓണാക്കി റെക്കോർഡ് ചെയ്യാനുമെല്ലാം ഹാക്കർക്കു സാധിക്കും.

Top