മുംബയ്: മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത ലാത്തൂരില്‍ വെള്ളമെടുക്കുന്നതിനിടയില്‍ നാല്‍പ്പത്തഞ്ചുകാരിയായ സ്ത്രീ മരിച്ചു. കേവല്‍ഭായ് കാംബ്ലേയാണ് മരിച്ചത്. സംസ്ഥാനത്തെ അട്ടോള ഗ്രാമത്തില്‍ കുഴല്‍കിണരില്‍ നിന്നും വെള്ളം എടുക്കാനായി വരിയില്‍ നില്‍ക്കുകയായിരുന്നു കാംബ്ലേ. രണ്ടുമണിക്കൂറില്‍ കൂടുതല്‍ കാത്തുനില്‍ക്കേണ്ടി വന്ന അവര്‍ ഒടുവില്‍ ബോധരഹിതയായി വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
വരള്‍ച്ച ബാധിച്ച ബീഡില്‍ കഴിഞ്ഞ മാസം പതിനൊന്നു വയസുകാരനായ സച്ചില്‍ കേംഗര്‍ ഗ്രാമത്തിനടുത്തുള്ള കിണറില്‍ നിന്നും വെള്ളം എടുക്കുന്നതിനിടയില്‍ മരിച്ചിരുന്നു .വെള്ളം ഇല്ലാതെ വറ്റിവരണ്ട കിണറുകളില്‍ ഒന്നില്‍ നിന്നും അതിന്റെ അടിത്തട്ടില്‍ കിടന്ന വെള്ളം എടുക്കുന്നതിനിടയിലായിരുന്നു സച്ചില്‍ മരിച്ചത്. അതുപോലെ തന്നെ കഴിഞ്ഞ മാസം യോഗിത ദേശായി എന്ന പന്ത്രണ്ടുകാരിയും വെള്ളവുമായി വീട്ടിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ദിവസങ്ങളായി അസുഖം ബാധിച്ചു കിടന്ന യോഗിതയെ വെള്ളമെടുക്കാനായി വീട്ടുകാര്‍ നിര്‍ബന്ധിച്ച് അയക്കുകയായിരുന്നു. 42 ഡിഗ്രി താപനിലയില്‍ ഹാന്റ് പമ്പില്‍ നിന്ന് വെള്ളമെടുക്കുകയായിരുന്നു യോഗിത. S