ജയ്പൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നു രാജസ്ഥാനില്‍ യുവാവ് ജീവനൊടുക്കി. ഹേമന്ദ് കുമാര്‍ എന്ന സോനുവാണ് യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കിയത്. രാജസ്ഥാനിലെ ജലവാറിലായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഹേമന്ദ് നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഹേമന്ദ് ബുധനാഴ്ച പെണ്‍കുട്ടിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാന്‍ സാധിക്കാതെ വന്നതോടെ 25 തവണ പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നു വിവാഹാഭ്യര്‍ഥനയ്ക്ക് ഉത്തരം ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഹേമന്ദ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ജീവനൊടുക്കിയത്.