ഇന്ത്യൻ സേന കൊടുത്ത ‘മറുപടിയിൽ’ രണ്ട് പാക്ക് സൈനികരുടെ തല തെറിച്ചു

ശ്രീനഗര്‍: സൈനിക പട്രോളിനു നേരെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) നടത്തിയ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കശ്മീരിലെ ഉറി സെക്ടറിലാണ് ഇന്ത്യന്‍ സൈനിക പട്രോളിങ്ങിനെതിരെ ആക്രമണമുണ്ടായത്. വധിക്കപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയാറായിട്ടില്ലെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതിര്‍ത്തിയില്‍ പലയിടത്തും ഇപ്പോഴും ഒറ്റപ്പെട്ട ഏറ്റുമുട്ടല്‍ തുടരുകയാണ്. വലിയ നാശനഷ്ടമാണ് പാക് സേനക്ക് ഉണ്ടായിരിക്കുന്നത്.

Top