ലക്നോ: സമാജ് വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ശിവ്പാല്‍ യാദവ്. പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവാണെന്നും അദ്ദേഹം പറയുന്നതെന്തും താന്‍ അനുസരിക്കുമെന്നും ശിവ്പാല്‍ സിംഗ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ശിവ്പാല്‍ യാദവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.
ഒടുവില്‍ ശിവ്പാല്‍ സിംഗിനെ മന്ത്രിസഭയില്‍ നിന്നു അഖിലേഷ് പുറത്താക്കുകയും ചെയ്തു. ഇതിനുപുറമേ രാജ്യസഭാംഗം അമര്‍ സിംഗിന്റെ ചരടുവലികളും കൂടിയായതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നുമാണ് ഇന്ന് ശിവ്പാല്‍ യാദവ് അറിയിച്ചത്.