റിയാദ്: സൗദി അറേബ്യയില്‍ ടൂറിസം മേഖലയില്‍ 11 ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കാനൊരുങ്ങുന്നതായി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍അംരി.
ടൂറിസം മേഖലയില്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ ഇതിനു സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തു നടപ്പിലാക്കുന്ന വിനോദ സഞ്ചാര പദ്ധതികള്‍ മൂന്ന് ലക്ഷം സ്വദേശികള്‍ക്ക് നേരിട്ടും എട്ട് ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുകയും ചെയ്യും.
ടൂറിസം മേഖലയില്‍ കൂടുതല്‍ മൂലധനം നിക്ഷേപിക്കുന്നതിനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും മുഹമ്മദ് അല്‍അംരി പറഞ്ഞു.
സൗദിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കും.
65 രാജ്യങ്ങളില്‍ നിന്നുളള ഉംറ തീര്‍ഥാടകര്‍ക്കാണ് സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഉംറ സര്‍വീസ് കമ്പനികള്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.