റിയാദ്: സൗദിയില്‍ 98 ശതമാനം ആളുകളും കോവിഡ് വാക്‌സിനെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 590 ലധികം കേന്ദ്രങ്ങളിലൂടെ 14 ദശലക്ഷത്തിലധികം ഡോസ് കുത്തിവെപ്പ് പൗരന്മാര്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും നല്‍കിക്കഴിഞ്ഞു.
രാജ്യത്തിലെ കൊവിഡ് വ്യാപനം തടയുന്നതിനു രാജ്യം നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കുത്തിവെപ്പ് നടപടികള്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ മെഡിക്കല്‍ സെന്ററുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട. കുത്തിവെപ്പെടുത്തവരില്‍ വിവിധ പ്രായക്കാരും മൂന്‍ഗണന വിഭാഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.