റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 124 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരില്‍ 217 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറുപേര്‍ കൂടി മരിച്ചു.
രാജ്യത്ത് ഇന്ന് 47,217 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,367 ആയി. ഇതില്‍ 5,34,279 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,585 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2,503 ആയി കുറഞ്ഞു. ഇതില്‍ 689 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 37, മക്ക 21, കിഴക്കന്‍ പ്രവിശ്യ 12, ജീസാന്‍ 10, മദീന 10, അല്‍ഖസീം 10, നജ്‌റാന്‍ 7, അസീര്‍ 6, ഹായില്‍ 4, തബൂക്ക് 2, വടക്കന്‍ അതിര്‍ത്തി മേഖല 2, അല്‍ബാഹ 2, അല്‍ജൗഫ് 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 38,067,550 ഡോസ് ആയി.