റിയാദ്: സൗദിയില്‍ രണ്ട് ഇന്ത്യക്കാരെ വധ ശിക്ഷക്ക് വിധേയരാക്കി.
കവര്‍ച്ചയ്ക്കിടെ ബംഗ്ലാദേശി പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിനാണു ഇന്ത്യക്കാരെ ഇന്നലെ റിയാദില്‍ വധ ശിക്ഷക്ക് വിധേയമാക്കിയത്.
കുമാര്‍ ബഷ്‌കാര്‍ നാം, ലിയാഖാത് അലിഖാന്‍ റഹ്മാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ നല്‍കിയത്.
കീഴ് കോടതികളുടെ വിധി പിന്നീട് സുപ്രീം കോടതിയും തുടര്‍ന്ന് റോയല്‍ കോടതിയും ശരിവെച്ചതോടെയാണ് ഇരുവരെയും വധശിക്ഷക്ക് വിധേയമാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ബംഗ്ലാദേശി പൗരനെ അയാളുടെ ജോലി സ്ഥലത്തെത്തി പണം കവര്‍ച്ച ചെയ്യുന്നതിനായാണ് രണ്ടു പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
ബാബൂല്‍ ഹുസൈന്‍ ജബ്ബാര്‍ എന്ന യുവാവിനെയാണ് ഇരുവരും ചേര്‍ന്ന് വധിച്ചത്.
മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ ഇരുവരും മനപൂര്‍വ്വമാണ് കൊലപാതകം നടത്തിയതെന്ന് വിധി ന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.