തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതാ എസ്. നായര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി.
പീഡിപ്പിക്കപ്പെട്ടെന്ന തന്റെ പരാതി അന്വേഷിച്ചില്ലെന്നും, തന്നെ പ്രതിയാക്കുവാന്‍ ശ്രമം നടക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും സരിത പറഞ്ഞു.
മുന്‍ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നും, പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
സരിതയുടെ പരാതി ഡി.ജി.പിയ്ക്ക് കൈമാറി.