തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താനും കൂടുതല്‍ സമഗ്രമായ വളര്‍ച്ച സാധ്യമാക്കാനും ഈ വിജയം ശക്തി പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇനിയും വലിയ നേട്ടങ്ങള്‍ ഐ. എസ്.ആര്‍.ഒ.യ്ക്ക് കൈവരിക്കാനാകട്ടെയെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണ്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിത്. ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താനും കൂടുതല്‍ സമഗ്രമായ വളര്‍ച്ച സാധ്യമാക്കാനും ഈ വിജയം ശക്തി പകരും. ആ മുന്നേറ്റത്തിന് ഈ പരീക്ഷണഫലം വലിയ ഊര്‍ജ്ജമാവും. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ബഹിരാകാശ ഗവേഷണ രംഗത്ത് ഇനിയും വലിയ നേട്ടങ്ങള്‍ ഐ. എസ്.ആര്‍.ഒ.യ്ക്ക് കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു.