സ്പെയിനില്‍ നാളെ മുതല്‍ എല്ലാ ടീമുകള്‍ക്കും സംഘം ചേര്‍ന്ന് പരിശീലനങ്ങള്‍ക്ക് ഇറങ്ങാം

സ്‌പെയിനില്‍ നിന്ന് കൂടുതല്‍ നല്ല വാര്‍ത്തകള്‍ ഫുട്‌ബോള്‍ പ്രേമികളെ തേടി എത്തുന്നു. നാളെ മുതല്‍ ലാലിഗയിലെ എല്ലാ ടീമുകള്‍ക്കും സംഘം ചേര്‍ന്ന് പരിശീലനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. 14 പേര് അടങ്ങുന്ന രണ്ട് ഗ്രൂപ്പായി പരിശീലനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച മുതല്‍ ക്ലബുകള്‍ താരങ്ങളെ ഒറ്റയ്ക്ക് പരിശീലനം നടത്താന്‍ അനുവദിച്ചിരുന്നു.
ഇനി ഒരാഴ്ച കൂടെ കഴിഞ്ഞാല്‍ പരിശീലനത്തിനുള്ള മുഴുവന്‍ നിയന്ത്രണങ്ങളും എടുത്ത് കളയും. ജൂണ്‍ 20ന് മുമ്പ് ലീഗ് പുനരാരംഭിക്കാന്‍ ആണ് ലാലിഗയുടെ ഇപ്പോഴത്തെ തീരുമാനം. അതിനു മുമ്പ് താരങ്ങള്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കും എന്ന് ക്ലബുകള്‍ കരുതുന്നു.

അതേസമയം, ജര്‍മ്മനിയില്‍ കഴിഞ്ഞ ദിവസം ബുണ്ടസ് ലീഗ പുനരാരംഭിച്ചിരുന്നു. ഇറ്റലിയിലും നാളെ മുതല്‍ ടീമുകള്‍ക്ക് ഒരുമിച്ചു പരിശീലനം നടത്താന്‍ അനുമതിയുണ്ട്.

Top