ചെന്നൈ: കാഞ്ചീപുരത്തെ ചെങ്കല്‍പേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌നയുടേതാണോയെന്ന് പരിശോധിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘം ചെങ്കല്‍പേട്ടിലേക്ക് തിരിച്ചു.
മരിച്ച യുവതിയുടെ പല്ലിന് ക്ലിപ്പ് ഇട്ടിട്ടുണ്ട്. കാണാതായ ജസ്‌നയുടെ പല്ലിനും ക്ലിപ്പിട്ടിരുന്നു. ഇതാണ് പൊലീസിന് സംശയത്തിനിടയാക്കിത്. അതേ സമയം, ചെങ്കല്‍പേട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ മൂക്കുത്തിയുണ്ട്. എന്നാല്‍ ജെസ്‌ന മൂക്കുത്തി ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ദേശീയപാതയിലെ പൊലീസ് പെട്രോളിങ്ങിനിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.