ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ചെമ്പു സംസ്‌കരണശാല പൂട്ടാനാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരം അക്രസക്തമായതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 13 പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.എം.കെ.യും സഖ്യ കക്ഷികളും ഇന്ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
തൂത്തുക്കുടിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷത്തില്‍ 102 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പൊലീസുകാരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി പറഞ്ഞു. രണ്ടു ദിവസങ്ങളിലായി അറസ്റ്റു ചെയ്ത 133 പേരില്‍ 65 പേരെ മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം വ്യാഴാഴ്ച വിട്ടയച്ചിരുന്നു. സ്റ്റെര്‍ലൈറ്റ് പദ്ധതിയുടെ രണ്ടാംഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അവിടേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭവത്തില്‍ എല്ലാ പ്രതിഷേധം ശക്തമാണ്.