തെലങ്കാനയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഓഫീസുകളിലും ഈ നിര്‍ദ്ദേശം ബാധകമാണ്. ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിറക്കി.

രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നെന്നാണ് രാവിലെ പുറത്തു വന്ന വിവരം. 1,52,879 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസഖ്യയും ഉയരുകയാണ്. 839 പേര്‍ മരിച്ചു, പതിനൊന്ന് ലക്ഷത്തിലേറെ പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.

രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്‌സിന്‍ നല്‍കിയെങ്കിലും ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ വിമുഖത തുടരുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇത് പ്രകടമാണെന്നും വാക്‌സിനേഷനൊപ്പം ബോധവത്ക്കരണ പരിപാടികളും ഊര്‍ജ്ജിതമാക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

 

Top