നിയമസഭയില്‍ ജി എസ് ടി ബില്ലിനെ എതിര്‍ത്ത് സി.പി.എം എംഎല്‍എമാര്‍

തിരുവനന്തപുരം: നിയമസഭയില്‍ ചരക്കു സേവന നികുതി ബില്ലിനെ എതിര്‍ത്ത് സിപിഎം എംഎല്‍എമാര്‍.

നിയമസഭയില്‍ ജിഎസ്ടി സംബന്ധിച്ച ചര്‍ച്ചക്കിടെയാണ് എംഎല്‍എമാരായ എം.സ്വരാജിന്റെയും, കെ.സുരേഷ് കുറുപ്പിന്റെയും വിമര്‍ശനം.

നഷ്ടം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം വിശ്വസിക്കരുതെന്നും, വാഗ്ദാനം പാലിച്ച ചരിത്രം ബിജെപിക്കില്ലെന്നും സ്വരാജ് പരിഹസിച്ചു.

ജിഎസ്ടി ഫെഡറലിസം തകര്‍ക്കുന്ന, ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് സഹായകരമായ സാമ്പത്തിക അജണ്ടയാണെന്ന് സുരേഷ് കുറുപ്പും വ്യക്തമാക്കി.

Top