മുംബൈ: എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളെ പിന്നിലാക്കി ജിയോ റിലയന്‍സ് യാത്ര തുടരുകയാണ്.
ഇന്ത്യയില്‍ ഫോര്‍ ജി സര്‍വീസില്‍ ജിയോ ബഹുദൂരം മുന്നിലാണെന്നാണ് ട്രായിയുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ട്രായിയുടെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി ഡാറ്റ സ്പീഡ് 15.4എംബിപിഎസ് ആണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ വലിയ സ്പീഡ് ആണ്.
എയര്‍ടെല്‍ സ്പീഡ് 7.81 എംബിപിഎസ്, വോഡാഫോണ്‍ 5.82 എംബിപിഎസ്, ഐഡിയ 8.05എംബിപിഎസ്, ബിഎസ്എന്‍എല്‍ 2.44എംബിപിഎസ്, ഡോകോമോ 2.47എംബിപിഎസ എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ഡാറ്റാ സ്പീഡ്.