കോഴിക്കോട് : കെ എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എംകെ മുനീറിന്റെ ഭാര്യ നഫീസയിൽ നിന്ന് എൻഫോഴ്സ്മെന്റ് മൊഴിയെടുത്തു. കോഴിക്കോട്ടെ എൻഫോഴ്സ്മെന്റ് ഓഫിസിൽ വച്ചാണ് മൊഴിയെടുപ്പ് നടന്നത്.
ഭൂമി വാങ്ങിയത് കെ.എം ആശ, നഫീസ എന്നിവരുടെ പേരിലാണെന്നുള്ള പരാതിയുടെ ഭാഗമായാണ് ഇ.ഡി അന്വേഷണം.നേരത്തെ കെ. എം ഷാജി എംഎൽഎയ്ക്കെതിരായ കൈക്കൂലിക്കേസിൽ വിജിലൻസ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി. കുഞ്ഞിമുഹമ്മദിന്റെ മൊഴിയെടുത്തു. അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെ.എം ഷാജി കോഴ വാങ്ങിയെന്ന കേസിലാണ് അന്വേഷണം. ഷാജിയെ ഉടൻ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.