കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് എണ്‍പത്തിരണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. അസ്സം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്ലാമിനെ ആണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ദിനേഷ്.എം.പിള്ള കഠിന തടവിന് ശിക്ഷിച്ചത്.
2021 ആഗസ്റ്റിലാണ് സംഭവം. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ പതിമൂന്നുകാരിയെയാണ് ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഢനത്തിനിരയാക്കിയത്. അമ്മയോടൊപ്പം കഴിയുകയായിരുന്നു പെണ്‍കുട്ടി. കുറുപ്പംപടി പൊലീസ് ആണ് കേസ് അന്വേഷിച്ചു കുറ്റപത്രം നല്‍കിയത്.