റഷ്യ: ലോകം ഉറ്റുനോക്കുന്ന റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തിലെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ സൗദി അറേബ്യക്കെതിരെ റഷ്യ രണ്ടു ഗോളിന് മുന്നില്‍. മത്സരത്തിന്റെ തുടക്കത്തില്‍ സൗദി അറേബ്യയ്ക്കു മുന്നില്‍ പതറിപ്പോയ ആതിഥേയര്‍ ശക്തമായി തിരിച്ചു വരുകയായിരുന്നു.
11ആം മിനിറ്റില്‍ യൂറി ഗസിന്‍സ്കി ഹെഡറിലൂടെയാണ് ഗോള്‍ കണ്ടെത്തിയത്. പന്ത് കൈവശം വെച്ചു കളിച്ച സൗദി അറേബ്യക്കെതിരെ 43ആം മിനിറ്റില്‍ ചെറിഷേവ് ആണ് രണ്ടാം ഗോള്‍ നേടിയത്. ലോകകപ്പില്‍ ഒരു ഗോള്‍ ആദ്യം വഴങ്ങിയതിന് ശേഷം ഇതുവരെ ഒരു മത്സരവും സൗദി അറേബ്യ ജയിച്ചിട്ടില്ല എന്നതും ഗസിന്‍സ്കിയുടെ ഗോള്‍ റഷ്യക്ക് പ്രതീക്ഷ നല്കുന്നു.