കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും.
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിനെയും സ്ഥലം എംഎല്‍എയും ഉള്‍പ്പെടുത്താത്ത യാത്രയില്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത കുമ്മനത്തിന്റെ സാന്നിധ്യം വിവാദമായിരിക്കുകയാണ്.
കൂടാതെ ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ക്കു ലഭിക്കാത്ത അവസരമാണ് കുമ്മനത്തിന് ലഭിച്ചത്.
പ്രോട്ടോക്കോള്‍ ലംഘിച്ച് കുമ്മനത്തെ ഉള്‍പ്പെടുത്തിയത് ബിജെപിയുടെ വ്യക്തമായ രാഷ്ട്രീയ സന്ദേശമാണെന്ന് വിലയിരുത്തപ്പെടുന്നു.
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഔദ്യോഗിക ഉദ്ഘാടന വേദിയില്‍ നിന്നും മെട്രോ മാന്‍ ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഒഴിവാക്കുകയും പിന്നീട് ഉള്‍പ്പെടുത്തുകയുമായിരുന്നു.
ഉദ്ഘാടന വേദിയില്‍ ഏഴ് പേര്‍ക്കു മാത്രമേ ഇരിപ്പിടം അനുവധിക്കാന്‍ സാധിക്കുകയുള്ളുവെന്ന് പിഎംഒ നേരത്തെ അറിയിച്ചിരുന്നു.