സൗജന്യ വാക്‌സിന്‍ ആദ്യഘട്ടത്തില്‍ മുന്‍ഗണന പട്ടികയിലെ മൂന്ന് കോടി പേര്‍ക്ക് മാത്രം

ന്യൂഡല്‍ഹി: രാജ്യത്ത് സൗജന്യ കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ മുന്‍ഗണന പട്ടികയിലെ മൂന്ന് കോടി പേര്‍ക്ക് മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ബാക്കിയുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണമോ എന്നതില്‍ ജൂലൈയില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ രാജ്യത്ത് ഉടനീളം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി പിന്നീട് ട്വിറ്റിലൂടെ വ്യക്തത നല്‍കുകയായിരുന്നു. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കില്ലെന്നാണ് നേരത്തേ കേന്ദ്രം എടുത്തിരുന്ന നിലപാട്. ഇതില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇത് വാര്‍ത്തയായതോടെയാണ് പിന്നീട് മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്.

Top