ഫിറ്റ്‌നസ് ചലഞ്ചില്‍ ദുബായ് കിരീടാവകാശിയുടെ വെല്ലുവിളി ഏറ്റെടുത്ത് ആര്‍.ടി.എ.യും ദീവയും

ദുബായ്: ദുബായ് ഫിറ്റ്‌നസ് ചലഞ്ചില്‍ ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തൂം വെല്ലുവിളി ഉയര്‍ത്തിയത് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയോടും (ആര്‍.ടി.എ.), ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയോടുമാണ് (ദീവ).

ദുബായിലെ ടാമുകളിലും ബസുകളിലും മെട്രോയിലും വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പോസ്റ്റര്‍ ഒട്ടിച്ചു കൊണ്ട് ആര്‍.ടി.എ., ദുബായ് കിരീടാവകാശിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കുന്നതായി അറിയിച്ചു.

വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ദീവ മാനേജിങ് ഡയറക്ടര്‍ സയിദ് മുഹമ്മദ് അല്‍ തായര്‍ ദീവയുടെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കുകയും ചെയ്തു.

ഒക്ടോബര്‍ 20ന് ആരംഭിക്കുന്ന ഫിറ്റ്‌നസ് ചലഞ്ച് 30 ദിവസമാണ് നീളുന്നത്.

30 ദിവസം 30 മിനിറ്റ് വീതം വ്യായാമം ചെയ്യാനുള്ള വെല്ലുവിളി ഉയര്‍ത്തി നിരവധി പരിപാടികളാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്

Top