ന്യൂഡല്‍ഹി: അടിയന്തര പ്രസവശസ്ത്രക്രിയക്കിടെ ലേബര്‍ റൂമില്‍ വച്ച് ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റം, കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാജസ്ഥാനിലെ ജോധ്പുരില്‍ ഉമൈദ് ആശുപത്രിയിലാണ് സംഭവം. ലേബര്‍ റൂമില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ വാക്കേറ്റത്തിന്റെ വീഡിയോ റെക്കോഡ് ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച സ്ത്രീയായിരുന്നു ഓപ്പറേഷന്‍ ടേബിളില്‍ ഉണ്ടായിരുന്നത്. ഇവരെ അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കുന്നതിനിടെ ആയിരുന്നു ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.
അശോക് നയിന്‍വാള്‍, എം എല്‍ ടാക് എന്നീ ഡോക്ടര്‍മാരാണ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. ശസ്ത്രക്രിയക്കു പ്രവേശിപ്പിക്കുന്നതിനു മുമ്പ് അമ്മ ഭക്ഷണം കഴിച്ചിരുന്നോ എന്ന ഡോക്ടര്‍ ടാക്കിന്റെ ചോദ്യമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
#WATCH Rajasthan: Verbal spat between two doctors in OT during the surgery of a pregnant woman in Jodhpur's Umaid Hospital (29.8.17) pic.twitter.com/eZfHHISQGB
— ANI (@ANI) August 30, 2017
ഇരുവരുടെയും വാക്കേറ്റം തടയാന്‍ ലേബര്‍ റൂമിലെ മറ്റൊരു ഡോക്ടറും നഴ്‌സും ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാം. പരസ്പരും പേരു വിളിച്ച് ആക്രോശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
സംഭവത്തെ തുടര്‍ന്ന് രണ്ടു ഡോക്ടര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു.