ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.
13,615 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 20 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്‌തു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 1,31,043 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 13,265 പേര്‍ കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരില്‍ 4,29,96,427 ആളുകള്‍ ഇതുവരെ രാജ്യത്ത് കോവിഡ് മുക്‌തരായി.
കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് മരണങ്ങള്‍ കൂടിയായപ്പോള്‍ രാജ്യത്ത് ഇതുവരെ മരിച്ച ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,25,474 ആയി ഉയര്‍ന്നു. കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് മുക്‌തി നിരക്ക് നിലവില്‍ 98.50 ശതമാനമാണ്. പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ആയും ഉയര്‍ന്നു.