പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓഹരികളുടെ പട്ടികയില്‍ മാരുതിയും

മുംബൈ: മാരുതി സുസുകിയുടെ ഓഹരി വില 10,000 രൂപ കടന്നു.

ഇതോടെ 10,000 രൂപയ്ക്ക് മുകളിലുള്ള ഓഹരികളുടെ പട്ടികയില്‍ മാരുതിയും എത്തിയിരിക്കുകയാണ്.

2017ല്‍ ഇതുവരെ മാരുതിയുടെ ഓഹരി നിക്ഷേപകന് നല്‍കിയത് 80 ശതമാനത്തിലേറെ നേട്ടമാണ്.

സെന്‍സെക്‌സിലെ ഉയര്‍ന്ന വിലയുള്ള ഓഹരികളില്‍ ഭൂരിഭാഗവും മികച്ച നേട്ടമാണ് 2017ല്‍ നല്‍കിയത്.

ടൊയോട്ടയുമായുള്ള കൂട്ടുകെട്ട് ഇലക്ട്രിക് വാഹനമേഖലയില്‍ മികച്ച മുന്നേറ്റം നടത്തുവാന്‍ മാരുതിക്ക് അവസരം തുറക്കുകയും ചെയ്യും.

Top