വമ്പിച്ച ക്യാഷ് ബാക്ക് ഓഫറുമായി ഐഫോണ്‍ 8, 8 പ്ലസ് എന്നിവ വിപണിയിലെത്തിയിരിക്കുകയാണ്.
പേറ്റിഎമ്മും എസ്ബാങ്കും സഹകരിച്ച് ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ക്ക് 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. പേറ്റിഎം വെബ്‌സൈറ്റ്/ ആപ്പ് എന്നിവയില്‍ കൂടി മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.
എസ്ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പേറ്റിഎം വെബ്‌സൈറ്റ് വഴി ഈ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 6000 രൂപ ക്യാഷ്ബാക്കിനോടൊപ്പം പെറ്റിഎം വാഗ്ദാനം ചെയ്യുന്ന 9,000 രൂപയും ലഭിക്കും.അങ്ങനെ 15,000 രൂപ ക്യാഷ്ബാക്ക് ഓഫറായി ലഭിക്കുന്നു.
ഒക്ടോബര്‍ 20നുള്ളില്‍ 6000 രൂപ പേറ്റിഎം വാലറ്റില്‍ 9000 രൂപ ക്യാഷ്ബാക്ക് ആയി ഉപകരണം ഷിപ്പിങ്ങിനു ശേഷം 24 മണിക്കൂറിനുളളില്‍ കിട്ടുന്നു.
എസ്ബാങ്ക് ക്രഡിറ്റ് കാര്‍ഡുകളില്‍ നിന്നും വ്യത്യസ്ഥ പേയ്‌മെന്റുകള്‍ ഉപയോഗിക്കുമ്പോഴാണ് ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ക്ക് 9000 രൂപ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നത്.
എന്നാല്‍ എസ്ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ പേറ്റിഎം വെബ്‌സൈറ്റില്‍ നിന്നോ ആപ്പില്‍ നിന്നോ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 6000 രൂപ ക്യാഷ് ബാക്ക് ഓഫറിനു അര്‍ഹരായിരിക്കില്ല.
സ്മാര്‍ട്ട്‌ഫോണ്‍ സ്‌റ്റോക്ക് തീരുന്നതു വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ എന്ന് പേറ്റിഎം പ്രത്യേകം അറിയിച്ചു.
ഇന്ത്യയില്‍ ഐഫോണ്‍ 8ന്റെ 64ജിബി വേരിയന്റിന് 64,000 രൂപയും, 256 ജിബി വേരിയന്റിന് 77,000 രൂപയുമാണ് വില.64ജിബി വേരിയന്റുള്ള ഐഫോണ്‍ 8 പ്ലസിന് 73,000 രൂപയും, 256ജിബി വേരിയന്റുള്ള ഐഫോണ്‍ 8 പ്ലസിന് 86,000 രൂപയുമാണ് വില.