തിരുവനന്തപുരം: സ്വപ്നങ്ങൾ കാണുവാനും ആ സ്വപ്നങ്ങളെ ലക്ഷ്യമാക്കി പറക്കുവാനും ഭാരതീയരെ പഠിപ്പിക്കുകയും , ഓർമിപ്പിക്കുകയും ചെയ്യ്ത മഹാനായ മനുഷ്യനാണ് ഡോ: എ പി ജെ അബ്ദുൾകലാം.
കലാംജിയുടെ ഓർമകൾ എന്നും നിലനിൽക്കുന്നതിനായി തിരുവനന്തപുരത്ത് ആരംഭിച്ച ‘ ഡോ : കലാം സ്‌മൃതി ഇന്റർനാഷണൽ ‘ എന്ന മ്യൂസിയം ഏവർക്കും പ്രിയപ്പെട്ടതായി മാറുകയാണ്.
പുനലാൽ സെയിൽ വ്യൂ ക്യാമ്പസിൽ പ്രവർത്തനം ആരംഭിച്ച മ്യൂസിയം കലാമിന്റെ ഓർമ്മകൾ സുക്ഷിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യ മ്യൂസിയമാണ്.
കലാംജി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ , പത്രങ്ങൾ തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലെ അപൂർവ നിമിഷങ്ങളുടെ ചിത്രങ്ങളും മ്യൂസിയത്തിൽ ഉണ്ട്.
രാഷ്‌ട്രപതി ഭവൻ , ഐ.എസ്.ആർ.ഒ , വി.എസ്.എസ് ഇ എന്നിവയുടെയും കലാമിന്റെ കുടുംബത്തിന്റയും സഹായത്തോടെയാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്.
എല്ലാ ചൊവ്വാഴ്ചകളിലും ,വ്യാഴാഴ്ചകളിലുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി പ്രവേശനാനുമതി നേടിയാൽ മാത്രമേ മ്യൂസിയം കാണാൻ സാധിക്കു.
രേഷ്മ പി എം