കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നതിന്റെ തെളിവുകള്‍ പുറത്ത്. മുഖ്യപ്രതി ഷാനു ചാക്കോ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പെട്രോളിങ് സംഘം പിടികൂടിയിരുന്നു.കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ഷാനു വാഹനവുമായി പൊലീസിന്റെ പിടിയിലായത്.
കെവിന്റെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെങ്കിലും ചിത്രം പകര്‍ത്തി പൊലീസ് വിട്ടയക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീടാക്രമിച്ച് കെവിനേയും സുഹൃത്തിനെയും സംഘം തട്ടിക്കൊണ്ടുപോയത്. പ്രതികളെ പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചറിഞ്ഞെങ്കിലും അന്വേഷണം തുടങ്ങിയത് പതിനേഴ് മണിക്കൂകുകള്‍ക്ക് ശേഷമാണ്. തെന്മല പൊലീസിന് വിവരം കൈമാറിയിട്ടും നടപടിയുണ്ടായില്ല.