പാരിസ്: ഫ്രാന്‍സ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ വന്‍ വിജയം നേടി പ്രസിഡന്റ് മാക്രോണ്‍. ഫ്രാന്‍സിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട വോട്ടെടുപ്പിലാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഒന്‍മാര്‍ഷിന്റെ പാര്‍ട്ടി വന്‍ വിജയം നേടിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ എതിരാളിയായിരുന്ന നാഷണല്‍ ഫ്രണ്ടിന്റെ മരീന്‍ ലീപെന്നും പാര്‍ലമെന്റ് സീറ്റിനായി മത്സരിച്ചിരുന്നു.
എന്നാല്‍, സര്‍വേ ഫലം ശരിവെക്കുന്ന തരത്തില്‍ എട്ടു സീറ്റ് മാത്രമാണ് ലീപെന്നിന് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ശതമാനം വളരെ കുറവായിരുന്നെങ്കിലും മാക്രോണിന്റെ പാര്‍ട്ടിക്കു തന്നെയായിരുന്നു മേല്‍ക്കൈ.
വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദേശീയ അസംബ്ലിയിലെ 577ല്‍ 361 സീറ്റുകള്‍ മാക്രോണിന്റെ പാര്‍ട്ടി നേടി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സഖ്യത്തിന് 126 ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യത്തിന് 46 ഉം ലാ ഫ്രാന്‍സ് ഇന്‍സോമൈസ് 26 ഉം നാഷണല്‍ ഫ്രണ്ട് എട്ടും മറ്റു പാര്‍ട്ടികള്‍ 10 ഉം സീറ്റുകളും നേടി.
577 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികക്കാന്‍ 289 സീറ്റുകള്‍ വേണം.