വഡോദര: ഒരു കണ്ണിറുക്കലിലൂടെ വിവാദത്തിനും ഇഷ്ടക്കാരിയാകാനും കഴിഞ്ഞ മലയാളി നായിക പ്രിയാ പ്രകാശ് വാര്യരുടെ ‘കണ്ണിറുക്കല്‍’ ഏറ്റെടുത്ത് വഡോദര പൊലീസ്.
സുരക്ഷിതമായ ഡ്രൈവിങ്ങ്, റോഡ് അപകടങ്ങള്‍ എന്നിവയെ കുറിച്ചുള്ള ക്യാംപെയ്‌നിനു വേണ്ടിയാണ് വഡോദര പൊലീസ് പ്രിയാ വാര്യയരടെ ‘കണ്ണിറുക്കല്‍’ ഏറ്റെടുത്തിരിക്കുന്നത്.
‘സുരക്ഷിതമായി ഡ്രൈവ് ചെയ്യുക, അറിയാതെ ഒന്നു കണ്ണു ചിമ്മിയാല്‍ വരുന്നത് വലിയൊരു അപകടമാണ്. എന്ന നിര്‍ദ്ദേശം #trafficEkSanskar എന്ന ഹാഷ്ടാഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ വഡോദര പൊലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
ഇത് ആദ്യമല്ല പൊലീസുകാര്‍ ഇത്തരം ക്യംപെയ്‌നുകള്‍ സംഘടിപ്പിക്കുന്നത്. എന്നും ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും സജീവമായ യുവാക്കളെ ലക്ഷ്യമിട്ടാണ് സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം ഒരു ക്യാംപെയ്ന്‍ പൊലീസ് സംഘടിപ്പിച്ചത്.
മുംബൈ പോലീസ്, ബാംഗ്ലൂര്‍ പൊലീസ്, വഡോദര പൊലീസ് എന്നിവര്‍ സോഷ്യല്‍ മീഡിയില്‍ എപ്പോഴും സജീവമാണ്. നേരത്തെ മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയും, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയും,സ്ത്രീ സുരക്ഷയെ കുറിച്ചും ഇതു പോലെ ക്യാംപെയ്ന്‍ നടത്തിയിരുന്നു.
ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ ഇന്റര്‍ നെറ്റിലൂടെ വിവാദത്തിന് തിരികൊളുത്തിയ മലയാള നായികയായിരുന്നു പ്രിയ പ്രകാശ് വാര്യരെന്ന പതിനെട്ടുകാരി. ഒറ്റ രാത്രികൊണ്ട് പ്രശസ്തിയിലേക്ക് പ്രിയയെ എത്തിച്ചത് ഒരു കണ്ണിറുക്കലിലൂടെതന്നെയാണ്. ഗൂഗിളല്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞതും ഈ ഒരു കണ്ണിറുക്കല്‍ ഗാനം കാണുന്നതിനു വേണ്ടിയായിരുന്നു. ഇപ്പോള്‍ പ്രിയയ്ക്ക് ഒരു ദശലക്ഷത്തിനു മേല്‍ ആരാധകരാണ് ഇന്‍സ്റ്റാഗ്രമിലുള്ളത്.