തിരുവനന്തപുരത്ത് 996 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 996 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 684 പേര്‍ രോഗമുക്തരായി. 8.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,638 പേര്‍ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 911 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഒരാള്‍ആരോഗ്യ പ്രവര്‍ത്തകനാണ്.

പുതുതായി 2,141 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 2221 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 31069 ആയി.

Top