തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊന്നു. വെള്ളറട ആനപ്പാറയിലാണ് സംഭവം. 62 കാരിയായ മാതാവിനെ മകന്‍ കെട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നളിനി 62 ആണ് മരണപ്പെട്ടത്. മകന്‍ മോസസ് ബിപിന്‍ 36 വെള്ളറട പൊലീസ് കസ്റ്റഡിയില്‍.
വിട്ടില്‍ അമ്മയും മകനുമാണ് താമസിച്ചു വന്നിരുന്നത്. ഇളയ മകനായ ജെയിന്‍ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് അമ്മ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കാലില്‍ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലാണ് കണ്ടത്. കാല് മാത്രമേ ഉണ്ടായിരുന്നുള്ളു.ബാക്കി ഭാഗങ്ങള്‍ കത്തികരിഞ്ഞ നിലയിലായിരുന്നു.ഭര്‍ത്താവ് പൊന്നു മണി പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടിരുന്നു.