‘കാമാത്തിപ്പുര’യില്‍ ഈ താരം എത്തിയത് ഇവരുടെ ജീവിതം മനസ്സിലാക്കുവാന്‍

മുംബയിലെ ചുവന്ന തെരുവ് ‘കാമാത്തിപ്പുര’ ലൈംഗിക തൊഴിലാളികളുടെ കേന്ദ്രമാണ്.

ഇവിടേയ്ക്ക് നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മൂത്തോന്‍ എന്ന സിനിമയിലെ നായിക ശോഭിത പോയത് അവരുടെ ജീവിതം മനസിലാക്കുക എന്ന ലക്ഷ്യത്തോടെ.

ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് മുത്തോന്‍.

ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ചിത്രം ഒരുക്കുന്നത്.

കാമാത്തിപ്പുരയിലെ തന്റേടിയായ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് ശോഭിതയ്ക്ക് ചിത്രത്തില്‍.

അവിടുത്തെ സ്ത്രീകളുമായെല്ലാം ആശയവിനിമയം നടത്തിയ ശോഭിത ഒരു ദിവസം അവരുടെ ഇടുങ്ങിയ കൊച്ചു മുറിയില്‍ താമസിക്കുകയും ചെയ്തു.

ഭീതി ഉണര്‍ത്തുന്നതും ദയനീയവും നരകതുല്യവുമായ ജീവതം നയിക്കുമ്പോഴും കാമാത്തിപ്പുരയിലെ സ്ത്രീകള്‍ സ്‌നേഹിക്കാന്‍ അറിയുന്നവരും നന്മയുള്ളവരുമാണെന്ന് ശോഭിത പറയുന്നു.

Top