നോര്‍ത്ത് അമേരിക്കയില്‍ ഒരേസമയം രണ്ട് വ്യത്യസ്ത തിരിച്ചു വിളിക്കല്‍ നടത്തി ഫോര്‍ഡ്

രേ സമയം രണ്ട് വ്യത്യസ്ത തിരിച്ച് വിളിക്കല്‍ നടത്തി ഫോര്‍ഡ് ഗ്രൂപ്പ്. നോര്‍ത്ത് അമേരിക്കയിലാണ് രണ്ട് വ്യത്യസ്ത തിരിച്ചു വിളികള്‍ ഫോര്‍ഡ് നടത്തിയിരിക്കുന്നത്. 50,000 ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങളാണ് ഫോര്‍ഡ് തിരിച്ചു വിളിച്ചിരിക്കുന്നത്.

2012-15 കാലയളവില്‍ പുറത്തിറങ്ങിയ ഫോര്‍ഡ് ഫോക്കസ് ഇലക്ട്രിക്, 2013-15 ല്‍ ഇറങ്ങിയ ഫോര്‍ഡ് ഫ്യൂഷന്‍ എനര്‍ജി, ഫോര്‍ഡ് സി മാക്‌സ് എനര്‍ജി എന്നിവയാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന കേബിളുകളുടെ പിഴവ് മൂലമാണ് ഇവ തിരിച്ചു വിളിച്ചിരിക്കുന്നത്.

ford

2018 ഫോര്‍ഡ് എഡ്ജ്, 2019 ഫോര്‍ഡ് ഫ്‌ളെക്‌സ്, 2018 ലിങ്കോണ്‍ എം കെ എക്‌സ്, 219 ലിങ്കോണ്‍ എം കെ റ്റി എന്നിവയുടെ ചില തിരഞ്ഞെടുത്ത വേര്‍ഷനുകളാണ് രണ്ടാമത് തിരിച്ചു വിളിച്ചിരിക്കുന്നത്. പവര്‍ സപ്ലൈ കേബിളുകളുടെ ശരിയല്ലാത്ത പ്രവര്‍ത്തനം മൂലമാണ് മേല്‍പ്പറഞ്ഞ വാഹനങ്ങള്‍ കമ്പനി തിരിച്ചു വിളിച്ചിരിക്കുന്നത്.

Top