യു.എ.ഇ.യില്‍ വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തുന്നു

vat

ദുബായ്: യു.എ.ഇ.യില്‍ ജനുവരി ഒന്ന് മുതല്‍ വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തുന്നു.

ഫെഡറല്‍ നികുതി അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച എക്‌സിക്യുട്ടീവ് നിയമാവലിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിതരണം ചെയ്യപ്പെടുന്ന ഉത്പന്നമായാണ് ജലവും വൈദ്യുതിയും ഫെഡറല്‍ നികുതി അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നികുതിയുടെ പരിധിയില്‍ വരുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങളും നികുതിയിളവുള്ളവയുടെ വിവരങ്ങളും ഇതിലുണ്ട്.

വാറ്റ് നിലവില്‍ വരുന്നതോടെ യു.എ.ഇ.യില്‍ ജീവിത ചെലവില്‍ രണ്ടര ശതമാനത്തിന്റെ വര്‍ധനയുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കാറുകള്‍, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പുറമെ ഓണ്‍ലൈന്‍ വിപണിയിലും വാറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top