ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് മര്‍ദ്ദനം

crime

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് മര്‍ദ്ദനം നടന്നതായി ആരോപണം.

കായികമന്ത്രി ചേതന്‍ ചൗഹാനെ കാണുന്നതിനായി കാണ്‍പൂരിലെ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ എത്തിയ പ്രവര്‍ത്തകരെയാണ് പൊലീസ് മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അതേസമയം, സംഭവത്തില്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് കാണ്‍പൂര്‍ എസ്പി പറഞ്ഞു.

കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top